അച്ഛൻ പറഞ്ഞ നാടൻ കഥകൾ -2
അയൽപക്കക്കാരും കൂട്ടുകാരുമായിരുന്നു ശേഖരനും അമ്പൂട്ടിയും. രണ്ടുപേരും നാട്ടിൽ നിന്നു പോയിട്ട് കുറേക്കാലമായിരുന്നു. ശേഖരൻ അതിബുദ്ധിമാനായിരുന്നു. അയാൾ ചെന്ന നാട്ടിൽ കുട്ടികളെ പഠിപ്പിക്കുകയും മുതിർന്നവർക്ക് വേണ്ട മാർഗനിർദേശങ്ങൾ കൊടുക്കുകയും ചെയ്യുമായിരുന്നു. എല്ലാവർക്കും സമ്മതനായ അയാളെ അവിടത്തെ രാജാവ് ഉപദേഷ്ടാവായി നിയമിച്ചു. അയാളുടെ ഉപദേശാനുസരണം പ്രവർത്തിച്ച പലർക്കും ലാഭമുണ്ടാവുകയും ചെയ്തു. അവരോരോരുത്തരും സന്തോഷസൂചകമായി അയാൾക്ക് സമ്മാനങ്ങൾ നൽകി. അങ്ങനെ അയാൾ ഒരു വലിയ പണക്കാരനായി.
നാട്ടിൽ വന്ന് സ്വസ്ഥമായി ബന്ധുക്കൾക്കൊപ്പം കഴിയാൻ അയാൾ തീരുമാനിച്ചു. ആ നാട്ടിൽ എല്ലാവർക്കും വിഷമമായിരുന്നെങ്കിലും അവർ അയാളുടെ ആഗ്രഹത്തിനെതിരു നിന്നില്ല. അതുവരെ സമ്പാദിച്ച പണമെല്ലാം അയാൾ കൂടെക്കൊണ്ടുവന്നു.വഴിമധ്യേ ഒരു കാട്ടിൽക്കൂടി യാത്രചെയ്യേണ്ടതുണ്ടായിരുന്നു. അപ്പോഴാണ് പഴയ കൂട്ടുകാരനായ അമ്പൂട്ടിയെ കണ്ടത്. ഒരു കൂട്ടായല്ലോ എന്ന സമാധാനം അപ്പോൾ അയാൾക്കുണ്ടായി.
അവർ പലതും സംസാരിച്ചു നടന്നു. കുട്ടിക്കാലത്തെ കാര്യങ്ങൾ പറഞ്ഞുപറഞ്ഞ് അപ്പോഴത്തെ കാര്യങ്ങളും അവർ പരസ്പരം പങ്കുവച്ചു. പ്രിയകൂട്ടുകാരനായതിനാൽ ശേഖരൻ ഒന്നും മറച്ചുവച്ചില്ല. പക്ഷേ അമ്പൂട്ടിക്ക് അത്രയേറെയൊന്നും പറയാനുണ്ടായിരുന്നില്ല. എല്ലായിടത്തും അഭിനന്ദനവും ആദരവും ലഭിച്ചിരുന്നതിനാൽ ശേഖരന് ചതിയുണ്ടാകുമെന്ന് സംശയം തോന്നിയിരുന്നില്ല.
അമ്പൂട്ടിയുടെ മനസ്സിലെ ചിന്തകൾ മുഖത്തുകാണാൻ ഇരുൾ അനുവദിച്ചിരുന്നില്ല. സംസാരം കൂടുതലും ശേഖരനായിരുന്നു. കേട്ടു മൂളുകയോ, ഇടയ്ക്കൊരുവാക്കു പറയുകയോ മാത്രം ചെയ്ത അമ്പൂട്ടി മനസ്സിൽ കണക്കു കൂട്ടിയതൊന്നും പുറത്തു പ്രകടമാക്കിയില്ല. ചതിയന്മാർ എപ്പോഴും ഉദ്ദേശ്യം മനസ്സിൽ മറച്ചുവയ്ക്കും. എന്നാൽ കൂട്ടുകാരനായതിനാൽ ശേഖരൻ ഇതൊന്നും ചിന്തിച്ചുമില്ല.
രാത്രിയായതിനാൽ അവർ ചേർന്നു നടക്കുകയായിരുന്നു. പെട്ടെന്ന് അമ്പൂട്ടി ശേഖരന്റെ കയ്യിൽ കയറിപ്പിടിച്ചു.
“എന്തു പറ്റി? വല്ല ആപത്തും?” ശേഖൻ ചോദിച്ചു.
“ആപത്തുണ്ട് ശേഖരന്..... ഞാൻ നിന്നെ കൊല്ലാൻ പോകുന്നു. ” കരുത്തനായ അമ്പൂട്ടി ഒട്ടും ദയയില്ലാതെ പറഞ്ഞു. ശേഖരൻ പെട്ടെന്ന് ബോധവാനായി. അമ്പൂട്ടിയുടെ കയ്യിലെ തിളങ്ങുന്ന വാൾ ശ്രദ്ധിച്ച് അയാൾ പറഞ്ഞു
“അങ്ങനെയെങ്കിൽ ഞാനെന്തു പറയാനാണ്? എനിക്കൊരു അന്ത്യാഭിലാഷമുണ്ട്. അതു നീ സാധിച്ചു തരണം!”
അത് അമ്പൂട്ടി സമ്മതിച്ചു. അവൻ ചോദിച്ചു “എന്താണ് അന്ത്യാഭിലാഷം?”
ശേഖരൻ പറഞ്ഞു “എനിക്ക് ഒരു കവിതയെഴുതണം!”
അമ്പൂട്ടി അന്തം വിട്ടു നിന്നു. ഏതായാലും അന്ത്യാഭിലാഷമല്ലേ. എഴുതട്ടെ.അവൻ കരുതി.
ശേഖരൻ എഴുതി “അപ്രശിഖ!”
“തീർന്നോ?” അമ്പൂട്ടി ചോദിച്ചു.
“തീർന്നു. ഇത് നീ ചെന്നാൽ എന്റെ വീട്ടിൽ കൊടുക്കണം.” ശാന്തനായിട്ടാണ് ശേഖരൻ പറഞ്ഞത്.
ഒന്നു മൂളിയ ശേഷം അമ്പൂട്ടി അയാളെ തട്ടിത്താഴെയിട്ടു ചവിട്ടിപ്പിടിച്ച് വാളുകൊണ്ടു തലവെട്ടി.
പണവുമെടുത്തു വീട്ടിൽ ചെന്ന് എല്ലാം ഭദ്രമായി വച്ച ശേഷം ശേഖരന്റെ വീട്ടിലെത്തി. ശേഖരനെ വഴിക്കു വച്ചു കണ്ടിരുന്നെന്നും ഒരു കത്തെഴുതിത്തന്നിട്ട് അയാൾ കാടുകാറിപ്പോയെന്നും പറഞ്ഞു.കത്തു കൊടുത്തിട്ട അയാൾ തിരിച്ചുപോയി. ആർക്കും അതുകണ്ടിട്ട് ഒന്നും മനസ്സിലായില്ല. പലരും വായിച്ചു നോക്കിയിട്ടും പൊതിയാത്തേങ്ങപോലെ ആ കുറിമാനമിരുന്നു.
ഒടുവിൽ പഠിപ്പു തികഞ്ഞ ശേഖരന്റെ മകൻ തലപുകച്ച് അതിനൊരു വ്യാഖ്യാനമെഴുതി.
“അനേകവഴി ദൂരേച
പ്രണതസ്യ വനാന്തരേ
ശിരസി പാദസംഛേദേ
ഖഡ്ഗം കൊണ്ടു വിനശ്യതി!”
പലരും ചേർന്ന് ആലോചിച്ചപ്പോൾ അങ്ങനെയാകാൻ വഴിയുണ്ടെന്ന തോന്നൽ ദൃഢമായി. രാജസന്നിധിയിൽ അറിയിച്ച് അമ്പൂട്ടിയെ ചോദ്യം ചെയ്തു. ദണ്ഡനമുറ വരെയെത്തി. ഒടുവിൽ ഗത്യന്തരമില്ലാതെയായപ്പോൾ അയാൾക്ക് കുറ്റം സമ്മതിക്കേണ്ടി വന്നു.സത്യം പറയാതെ രക്ഷയില്ലെന്നു വന്നപ്പോൾ അയാൾ സംഭവം വിവരിച്ചു.
ഒറ്റ നോട്ടത്തിൽ അർത്ഥമില്ലെന്നു തോന്നുന്ന പലതിനും അർത്ഥമുണ്ടാവാൻ സാധ്യതയുണ്ട്. അല്ലേ!?

ചിന്തിപ്പിക്കുന്ന ഒരു കഥ! നന്ദി, ഇവിടെ പങ്കു വെച്ചതിന്.
ReplyDeleteസിമ്പിള്‍ ആന്‍ഡ് ഹമ്പിള്‍...,.. :)
ReplyDeleteനല്ല കഥ..
തുടക്കമൊക്കെ പഴയ ബാലരമ കഥകളെ ഒര്മിപ്പിച്ചുവെങ്കിലും അവസാനം ആയപ്പോള്‍ ലെവല്‍ കൂടി... ഇനിയും വരട്ടെ..
ആശംസകള്‍...,..
ചിന്തിപ്പിക്കുന്ന കഥ....... നല്ല കഥ.......
ReplyDeleteഅപ്രശിഖ ..
ReplyDeleteവളരെ നല്ല ചെറിയ കഥ
അമേയത്തിന്റെ ആവനാഴിയില്‍ നിന്നും
ReplyDeleteഇനിയും പിറക്കട്ടെ അമ്പുകള്‍...
അമ്ബുട്ടിമാരെ തിരിച്ചു അറിയാന്‍ ഇന്നും
എന്തെല്ലാം കവിതകള്‍ പിറന്നു കൊണ്ടേ ഈരിക്കുന്നു.
ആര് പറഞ്ഞു കാലം മാറി എന്ന് ? കാലത്തിനു ഒരു
മാറ്റവും ഇല്ല അല്ലെ ?? ശേഖരന്മാരുടെ കവിതകള്‍
പലതും എഴുതാന്‍ പറ്റാത്തവയും കാണും..!!!
നല്ല കഥക്കെന്റെ നമസ്കാരം..........അമ്മേ
ReplyDeletenalla thudakkam ameyam neenaal vazhatte.
ReplyDeleteനന്നായിരിക്കുന്നു ചിന്തിപ്പിക്കുന്ന ഈ കഥ
ReplyDeleteആശംസകള്‍
നേനേനിന!!
ReplyDeleteനേരം വൈകിയാലും
നേരിന്റെ നേര്‍വഴിയില്‍
നിഴലകറ്റും ദീപമാവട്ടെ
നന്മയേറുമീ വാക്കുകള്‍.
വരികളില്‍ മാത്രമല്ല വായന നടത്തേണ്ടത് വരികള്‍ക്കിടയിലും വായനയുണ്ട് ആശംസകള്‍
ReplyDeleteകുട്ടി കഥ പോലെ വായിച്ചു
ReplyDeleteഓരൊ വരികൾക്കിടയിലും കഥകൾ....
ReplyDeleteSmooth Story
ReplyDeleteG Manu
നന്നായിരിക്കുന്നു
ReplyDeleteലളിതമധുരം ചിന്തിദവ്യം.
ReplyDeleteനിയ്ക്ക് പഞ്ചതന്ത്ര കഥകൾ ഓർമ്മയായി..
ReplyDeleteഒരു ബാല്യം തിരിച്ചു കിട്ടിയ പോലേയും..
നന്ദി ട്ടൊ, ഒരുപാട്..!
കഥ വളരെ നന്നായിരിക്കുന്നു.തലക്കെട്ട് അതിലും നന്നായിരിക്കുന്നു.
ReplyDeleteഅമ്പൂട്ടീം ശേഖരനുമൊക്കെ ഇപ്പോഴുമുണ്ട്
ReplyDeleteനന്നായിരിക്കുന്നു ആശംസകൾ
ReplyDeletevery nice
ReplyDeleteഇതിന്റെ പുതിയ പതിപ്പാവും നി കൊ ഞാ ചാ :)
ReplyDeleteഎനിക്കും ഒരു കവിതയെഴുതണം
ReplyDelete"അപ്പൊപിന്നെ"
അമ്മയായു,മമ്മൂമ്മയായും
പൊന്നുമക്കൾ കാതിനെന്നും
പീയൂഷമാക്കുമീക്കഥകൾ
നേരെയെന്നു,മെഴുതിടേണേ...
അപ്പോള്‍ അമ്മ ബ്ലോഗ് മീറ്റിനുണ്ടാവില്ലേ...:)
ReplyDeleteഅര്‍ത്ഥങ്ങളും അറിയാവുന്നവര്‍ വേണം.
ReplyDeleteബാല്യകാലവും കഥ കേൾക്കലും മനസിലേക്കു കടന്നു വരുന്നു.
ReplyDeleteഇതിനു നേരേ തിരിച്ചാണ് നമ്മുടെ നാട്ടിലെ ഡോക്ടര്‍മാര്‍. അവരെ ശ്ലോകം മുഴുവനായി കാണിച്ചാലും അവര്‍ക്ക് 'അപ്രശിഖ' മാത്രമേ കാണുള്ളൂ. ബാക്കി വായിക്കണമെങ്കില്‍ ലാബ് ടെസ്റ്റ് മുതല്‍ എംആര്‍ഐ, ബയോപ്സി വരെയുള്ള എല്ലാ ടെസ്റ്റും കഴിയണം.
ReplyDeleteനമ്മുടെ ജയന്‍ ഡോക്ടര്‍ അങ്ങനെയൊന്നുമല്ലാ, ട്ടോ. അദ്ദേഹം ശേഖരനേപ്പോലെ പഠിപ്പുതികഞ്ഞ ആളുതന്നെയാ.
This comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDeleteKUTTIKKATHAYAAYI THONNIPPICHA IMMINI BALYA KADHA
ReplyDeletekatha kemamayallo......
ReplyDeleteഎല്ലാവർക്കും നന്ദി!
ReplyDelete