Sunday 24 February 2013

മൊട്ടച്ചിക്കെട്ടും പോയി...!

കുട്ടിക്കാലത്ത് എന്റെ അച്ഛൻ പറഞ്ഞു തന്ന ഒരു കഥയാണിത്. എക്കാലവും പ്രസക്തമായൊരു കുഞ്ഞിക്കഥ...

വളരെപ്പണ്ട് തമിഴ്നാട്ടിൽ നിന്ന് വള്ളുവനാട്ടിൽ വന്നു താമസമാക്കിയ ഒരപ്പൂപ്പനും അമ്മൂമ്മയും ഉണ്ടായിരുന്നു. അപ്പൂപ്പൻ മരിച്ചപ്പോൾ അമ്മൂമ്മ തനിച്ചായി. അവർക്ക് മക്കളോ, നാട്ടിൽ പറയത്തക്ക ബന്ധുക്കളൊ ഇല്ലായിരുന്നു.ഭർത്താവ് മരിച്ചപ്പോൾ അവർ അവിടത്തെ ആചാരമനുസരിച്ച് തല മൊട്ടയടിച്ചു. അങ്ങനെ മൊട്ടച്ചിയമ്മൂമ്മയായി. അവരെ ആളുകൾ കളിയായി ‘മൊട്ടച്ചി’എന്ന് വിളിക്കാൻ തുടങ്ങി.

അവർക്ക് പണിയൊന്നുമില്ലായിരുന്നു. ജീവിതമാർഗമായി, ഭർത്താവിന്റെ അല്പ സമ്പാദ്യം പലിശയ്ക്കു കൊടുത്ത്, ആ പലിശ വാങ്ങി അവർ ജീവിച്ചു. പത്തു രൂപയ്ക്ക് ഒരു വർഷത്തേക്ക് ഒരു രൂപ പലിശ കൃത്യമായി പിരിക്കും.

അതിനിടയ്ക്ക് ഒരാൾക്ക് ഒരു ദുർബുദ്ധി തോന്നി. “മൊട്ടച്ചിയമ്മൂമ്മയ്ക്ക് വയസ്സായില്ലേ? ഇനി അധികനാൾ ജീവിക്കില്ല. പത്തു രൂപ കടം മേടിക്കാം. തിരിച്ചു കൊടുക്കേണ്ടി വരില്ല. വേണമെങ്കിൽ പലിശ കുറച്ചു നേരത്തേ തന്നെ കൊടുത്തേക്കാം.” അയാൾ അടുത്ത ദിവസം മൊട്ടച്ചിയമ്മൂമ്മയുടെ വീട്ടിൽ ചെന്ന് പത്തു രൂപ കടം ചോദിച്ചു.

“പലിശ കൃത്യമായി തരണം. എന്റെ ജീവിതമാർഗമാണ്.മുടക്കരുത്...” എന്നു പറഞ്ഞ് അവർ പണം കൊടുത്തു. അയാൾ ഉടനെ തന്നെ രണ്ടു രൂപ പലിശയും കൊടുത്തു. അമ്മൂമ്മയ്ക്ക് സന്തോഷമായി.

അയാൾക്ക് അതിലേറേ സന്തോഷമായി. ഇനി രണ്ടു കൊല്ലത്തേക്ക് അവർ തന്നെ  തിരിഞ്ഞു നോക്കില്ല. അപ്പോഴേക്ക് ദൈവം സഹായിച്ച് അവർ ചത്തുപോകും! വലിയ സന്തോഷത്തോടെ നടന്നപ്പോൾ അയാൾക്ക് ഒരു പാട്ടു പാടാൻ തോന്നി.

അയാൾ പാടി

“മൊട്ടച്ചിക്കെട്ടും പോയി...
എനിക്കു രണ്ടും പോയി...
മൊട്ടച്ചിക്കെട്ടും പോയി...
എനിക്കു രണ്ടും ..........”

പെട്ടെന്നൊരു പൊട്ടിച്ചിരി കേട്ട് അയാൾ ഞെട്ടി.

ആരാ ഈ ആളൊഴിഞ്ഞ സ്ഥലത്ത്!? ചെവി വട്ടം പിടിച്ച് അയാൾ ചുറ്റും നോക്കി.ആരെയും കണ്ടില്ല. “ആ.... ആരെങ്കിലുമാവട്ടെ...” അയാൾ വീണ്ടും ഉച്ചത്തിൽ പാടി

“മൊട്ടച്ചിക്കെട്ടും പോയി...
എനിക്കു രണ്ടും പോയി....”

പെട്ടെന്ന് വീണ്ടും പൊട്ടിച്ചിരി!

“മണ്ടച്ചാരേ!” എന്നൊരു വിളിയും.

പരിഭ്രമിച്ചെങ്കിലും ധൈര്യം ഭാവിച്ച് അയാൾ നടന്നു. ചുറ്റും നോക്കിയിട്ട് വീണ്ടും പാടി

“മൊട്ടച്ചിക്കെട്ടും പോയി...”

ഇത്തവണ പൊട്ടിച്ചിരിയും, മണ്ടച്ചാരേ വിളിയും കഴിഞ്ഞ് സംസാരവും കേട്ടു.

“മണ്ടച്ചാരേ! പണ്ടിതുപോലെ ഒരാളെ പറ്റിച്ചതാണു ഞാൻ. രണ്ടു രൂപ കടം മേടിച്ചു. തിരിച്ചു കൊടുത്തില്ല. പലവട്ടം അയാൾ ചോദിച്ചപ്പോഴൊക്കെ ഒഴികഴിവു പറഞ്ഞു. അവസാനം അയാളും ഞാനും മരിച്ചു. കടം ബാക്കിയായി. അയാൾ കൃഷിക്കാരനായും, ഞാൻ അയാളുടെ പോത്തായും പുനർജനിച്ചു. ജീവിതം മുഴുവൻ അയാൾക്കുവേണ്ടി പണിയെടുത്തു. ബാക്കി വന്ന കടത്തിലേക്കായി എന്റെ തലയോട്ടി അയാളുടെ പച്ചക്കറി കൃഷിക്ക് കാവൽ നിൽക്കുന്നതു കണ്ടോ!? അതാ മണ്ടച്ചാരേ ഞാൻ പറയുന്നത്....”

അയാൾ ചുറ്റും കണ്ണോടിച്ചു നോക്കി.

അതാ അവിടെ ഒരു പോത്തിന്റെ തലയോട്ടി തന്നെ നോക്കി ചിരിക്കുന്നു!


73 comments:

  1. :)

    ആദ്യ കമന്റ്റ് എന്റെ വക....

    ഒരുപാട് നല്ല കഥകള്‍ പ്രതീക്ഷിച്ചു കൊണ്ട്...

    ആശംസകള്‍!!!!!!

    ReplyDelete
  2. Very nice.... Such stories will lead the kids and elders in a straight way... Expecting more.....

    ReplyDelete
  3. നല്ല കഥ
    സാരാംശ കഥകള്‍ കുറെ കേട്ടിട്ടുണ്ടെങ്കിലും ഇത് വരെ കേള്‍ക്കാത്ത ഒരു കഥയാണ് ഇത്

    ReplyDelete
  4. വളരെ അര്‍ത്ഥവത്തായ കഥ.....നന്നായിരിക്കുന്നു ടീച്ചറേ...

    ReplyDelete
  5. നന്ദി ഈ കഥക്ക്
    എന്റെ വല്യമ്മയും ഞങ്ങള്‍ കുട്ടികള്‍ ആയിരിക്കുമ്പോള്‍ അവധിക്കാലം കഴിപ്പാന്‍ തിരുവല്ലയില്‍ തിന്നും മൂവാട്ടുപുഴക്കടുത്തുള്ള പറമ്പന്ചെരിയില്‍ ഉള്ള അമ്മയുടെ വീട്ടില്‍ പോയി നില്‍ക്കുമായിരുന്നു അപ്പോള്‍ ഇത്തരം നുറുങ്ങു കഥകള്‍ പറഞ്ഞു തരുമായിരുന്നു കേള്‍ക്കാന്‍ സുഖമുള്ളതും അര്‍ത്ഥ സമ്പുഷ്ടവുമാണിത്തരം കഥകള്‍
    എഴുതുക അറിയിക്കുക
    ആശംസകള്‍
    PS;
    ഇവിടുള്ള വേര്‍ഡ് verification മാറ്റുക ജയനോട് പറഞ്ഞു അത് മാറ്റുക കമന്റു പോസ്റ്റു ചെയ്യാന്‍ അത് പ്രയാസമാകും

    ReplyDelete
  6. നല്ല കഥ, പിടിച്ചുലച്ചു കളഞ്ഞു എന്നേയും, ആശംസകള്‍ ... ജയേട്ടന്റെയമ്മേ :)

    ReplyDelete
  7. ഇന്നത്തെ തലമുറയ്ക്കു നഷ്ട്ടമായ ആ സൌഭാഗ്യം അമേയത്തിലൂടെ കൂമ്പാരമാകട്ടെ....ഒരു നെയ്‌വിളക്കു കത്തിച്ച് എതിരേൽക്കുന്നു....സ്വാഗതം......

    ReplyDelete
  8. vinod kattilapoovam24 February 2013 at 09:01

    ഈ വിഷയത്തില്‍ ഞാന്‍ വെരോരാവശ്യത്തിനായി എഴുതിയ ഒരു നോട്ടിന്റെ തുടക്കം ആണിത്.. ഇവിടെ യുക്തം എന്ന് തോന്നിയത് കൊണ്ട് ഇടുന്നു.. :)

    "അമ്മൂമ്മക്കഥകളില്‍ കൂടിയും, പാട്ടില്‍ ‍ കൂടിയും ഒക്കെ നമ്മുടെ പൈതൃകത്തെയും, പാരമ്പര്യത്തെയും, ജീവിതത്തില്‍ ‍ പാലിക്കേണ്ട മൂല്യങ്ങളെ കുറിച്ചും ഒക്കെ പഠിച്ചിരുന്ന ഒരു കുട്ടിക്കാലം എല്ലാവര്‍ക്കുമുണ്ടായിരുന്നു. എന്നാല്‍ ‍, ജീവിതം കരുപ്പിടിക്കുന്നതിനുള്ള അലച്ചിലിനിടയില്‍ ‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കുടിയേറിയപ്പോള്‍ ‍ നമ്മുടെ കുട്ടികള്‍ക്ക് നഷ്ടമായത് നമുക്ക് ലഭിച്ചിരുന്ന ആ ഭാഗ്യമാണ്. "

    അത് കൊണ്ട് ഇത് പോലുള്ള കഥകള്‍ ഇനിയും എഴുതുക.

    ReplyDelete
  9. തുടക്കം തന്നെ നന്നായി.
    കേള്‍ക്കാത്തത് ആയതോണ്ട് വളരെ ഇഷ്ടായി.

    ReplyDelete
  10. മൊട്ടച്ചിക്കഥ അസ്സലായി...കുട്ടികൾക്ക് പറഞ്ഞു കൊടുക്കാവുന്ന ഇതു പോലുള്ള കഥകൾ ഇനിയും പ്രതീക്ഷിക്കുന്നു..

    ReplyDelete
  11. സാരാംശം ഉള്ള കഥ
    ആദ്യമായി കേള്‍ക്കുകയാണ്.
    ഇനിയും എഴുതുമല്ലോ, അപ്പോള്‍ വന്ന് വായിയ്ക്കാം കേട്ടോ

    ReplyDelete
  12. മൊട്ടച്ചിക്കെട്ടും പോയി...! അസ്സലായി...

    ജയന്‍ നല്ല കഥകള്‍ എഴുതുന്നതിന്‍റെ ഉറവിടം കണ്ടു കിട്ടി..
    ഇനിയും കഥകള്‍ക്കായി കാത്തിരിക്കുന്നു .
    ആശംസകള്‍...

    ReplyDelete
  13. കഥയാണെങ്കിലും ഒന്ന് പിടിച്ചിരുത്തി ട്ടോ ..!

    അമ്മയ്ക്കൊരുമ്മ .... എന്റെ വകയായി മോന്‍ തന്നെ കൊടുത്താല്‍ മതി :)

    ReplyDelete
  14. നല്ല കഥ. ഇത് വരെ ഇങ്ങനെ ഒന്ന് കേട്ടിരുന്നില്ല. ഇഷ്ടായി... ആശംസകള്‍

    ReplyDelete
  15. ഒത്തിരി ഒത്തിരി നന്നായി.. അമ്മയ്ക്കും അമേയത്തിനും എല്ലാ ഭാവുകങ്ങളും.... ഈ കഥെനിക്ക് വളരെ ഇഷ്ടപ്പെട്ടു.

    ReplyDelete
  16. വരട്ടെ മലയാളത്തിന്‍റെ മണമുള്ള കഥകള്‍.......

    ReplyDelete
  17. വളരെ നന്നായിരിക്കുന്നു ഒത്തിരി പ്രതീക്ഷയോടെ ........ മോഹന്‍ ,രുഗ്മണി ,സൂര്യ ,ശ്രേയ ...


    ReplyDelete
  18. കഥ പറയും മുത്തശ്ശി................

    ReplyDelete
  19. കേള്‍ക്കാത്ത കഥ തന്നെ.വളരെ നന്നായി.

    ReplyDelete
  20. നല്ല കഥ. ഓരോന്നായി ഇങ്ങട്ട് വന്നോട്ടെ.

    ReplyDelete
  21. നല്ല കഥ ..

    പണ്ടൊക്കെ പഴയ കഥകള്‍ കേള്‍ക്കാന്‍ ഒരു ഹരം തന്നെ ആയിരുന്നൂ .

    ഇനിയും എഴുതട്ടെ ..അമ്മ

    ReplyDelete
  22. കഥകള്‍ കേള്‍ക്കാനിഷ്ടമുള്ള കുഞ്ഞായി മാറാന്‍ ഒരവസരം തന്നതിന് നന്ദി! അമ്മയുടെ കഥകള്‍ക്കായി ചെവിയോര്‍ത്തിരിക്കുന്നു...

    ReplyDelete
  23. കഥകൾക്കായി കാതോർക്കുന്നു...:)

    ReplyDelete
  24. മൊട്ടച്ചി കഥ കലക്കി :)

    അടുത്ത ജന്മം എത്രയിടങ്ങളില്‍ പോത്തായി ജനിക്കേണ്ടി വരും :(

    ReplyDelete
  25. കഥകള്‍ ഇങ്ങനെ ആവണം..വെറുതെ
    ആണോ പഴഞ്ചൊല്ലില്‍ പതിര് കാണാത്തത്?

    ഓരോ പഴയ കഥകളും അനുഭവത്തിന്റെ താളുകള്‍
    ആണ്..അതല്ലേ കാലം എത്ര കഴ്ഞ്ഞാലും ഈ ആശയത്തിന്റെ
    പ്രസക്തി അങ്ങനെ പുതുമയോടെ തെളിഞ്ഞു നിക്കുന്നതു.

    ഇനിയും പോരട്ടെ അമ്മെ ഇങ്ങനെ ഉശിരന്‍ കഥകള്‍..
    ഞങ്ങള്‍ വായിച്ചു പഠിക്കട്ടെ ..!!

    ജയെട്ട.. അമ്മയെക്കൊണ്ട് ഇത് നേരത്തെ തുടങ്ങണ്ടത്
    ആയിരുന്നു...

    ReplyDelete
  26. വളരെ നല്ല പഴയ(പലര്‍ക്കും പുതിയ)കഥ. ഇനിയും പോരട്ടേ....

    ReplyDelete
  27. ഈ അമ്മ യുടെ കഥകള്‍ ഇനിയും കേള്‍ക്കണം. അമ്മെ .. ഇനിയും എഴുതുക. എല്ലാ നന്മകളും നേരുന്നു..

    ReplyDelete
  28. ബ്ലോഗ് ലോകത്തേക്ക് സുസ്വാഗതം റ്റീച്ചറാമ്മെ.....ഇന്നത്തെക്കാലത്ത് ഇത്തരം കഥകൾ കേൾക്കാനില്ല, വായിക്കാൻ സാധിച്ചതിൽ സന്തോഷം

    ReplyDelete
  29. ഒരു പ്രായമായാൽ പിന്നെ എന്തോന്നു കഥ, എന്തോന്നെഴുത്ത്, ജീവിതം തന്നെ എന്തിന് എന്നൊക്കെയുള്ള ചിന്തകൾ വച്ചു പുലർത്തുന്ന നമ്മുടെ നാട്ടിൽ ഇങ്ങനെയൊരു സംരംഭത്തിനു മുതിർന്ന ഏവൂർ കെ. ലക്ഷ്മിക്കും മകൻ ഏവൂർ ജയനും ആദ്യമായി അഭിന്ദന്ദനങ്ങൾ.

    പക്ഷെ ഇവിടെ എത്തിക്കഴിഞ്ഞാൽ പിന്നെ അഭിപ്രായങ്ങൾ മാത്രമേ ഉള്ളൂ പ്രായത്തിനൊന്നും പ്രസക്തിയില്ല്. ആദ്യം തന്നെ കൈവച്ച ജെനർ കൊള്ളാം. ഡോക്കിന്റെ കഥയുടെയും ചിലപ്പോഴൊക്കെ തമിഴ് വച്ചു കളിക്കുന്നതിന്റെയും രഹസ്യം ഇപ്പൊഴാണ് പിടികിട്ടിയത്. ഓണാട്ടുകര എനിക്കും പരിചയമുള്ള സ്ഥലമാണ്; എന്റെ അമ്മ വീട് ഓണാട്ടുകരയാണ്; ചെങ്ങനൂരിനടുത്തുള്ള ചെറിയനാട; എല്ലാ ആശംസകളൂം കാണാം. ഇനിയും:)

    ReplyDelete
  30. അമ്മയ്ക്ക് ആയുർ ആരോഗ്യം നേരുന്നു..തുടരട്ടെ ഈ ജൈത്രയാത്ര എല്ലാവിധ വാത്സ്യല്യത്തോടും കൂടി..

    ആശംസകൾ,,,

    ReplyDelete
  31. കഥ കൊള്ളാം .... ഇനിയും പോരട്ട്ട്.....

    ReplyDelete
  32. ഈ കഥ നന്നായി..അടുത്ത കഥ പെട്ടെന്ന് തന്നെ വേണം :)

    ReplyDelete
  33. ഇങ്ങനെ ഒരു കഥ കേള്‍ക്കാന്‍ കഴിയുന്നതുതന്നെ മഹാഭാഗ്യം!

    ReplyDelete
  34. അമ്മയുടെ കഥ മുത്തശ്ശി കഥ
    കഥയും കഥയിലെ ഗുണപാഠവും നന്നായി

    ReplyDelete
  35. അമ്മയുടെ ഈ ഗുണപാഠ കഥ ഇഷ്ടമായി.
    ഇനിയും എഴുതൂ.
    ഇനിയും വരാം

    ReplyDelete
  36. നന്നായിരിക്കുന്നമ്മേ, ഇതുവരെ കേട്ടിട്ടില്ലായിരുന്നു ഈ കഥ

    ReplyDelete
  37. കൊള്ളാം ഈ കഥ. ഇനിയും എഴുതുക

    ReplyDelete
  38. കൊള്ളാം അമ്മേ, കേള്‍ക്കാത്ത ഒരു കഥ!

    ReplyDelete
  39. വളരെ ഇഷ്ട്ടായി ഈ കഥ . കേള്‍ക്കാത്ത കഥ

    ReplyDelete
  40. താങ്ക്സ് ജയാ. തുടര്‍ച്ചയുണ്ടാകട്ടെ!

    ReplyDelete
  41. കൊള്ളാം .. നല്ല കഥ.. ഇനീം പോരട്ടേ.. :)

    ReplyDelete
  42. ഇത്രയധികം പേർ ഇവിടെ വന്നു വായിച്ചതിൽ അത്ഭുതം!

    ആദ്യ കഥയെ പ്രോത്സാഹിപ്പിച്ചതിനു എല്ലാവരോടും വളരെ നന്ദിയുണ്ട്.

    ഇനിയും എല്ലാവരുടെയും സന്മനസ് പ്രതീക്ഷിക്കുന്നു....

    ReplyDelete
  43. അമ്മേ... ആദ്യമായി എന്റെ നമസ്കാരം........ ജയന്റെ അമ്മയെപ്പോലെ....എനിക്കും ഉണ്ട് നല്ലോണ്ണം വായിക്കുന്ന ഒരമ്മ 85 വയസ്സായി.ഇപ്പോഴും നല്ല വായനക്കാരിയാ....ആ അമ്മയിൽ നിന്നും പകർന്ന് കിട്ടിയ അറിവുകളാണ് എന്നേയും ഒരു ചെറിയ എഴുത്തുകാരനാക്കിയത്.....ലക്ഷ്മി അമ്മയുടെ മകൻ ജയനും നല്ലൊരു എഴുത്തുകാ‍രനായതിന്റെ കാരണം ഇവിടെ കണ്ടു...ഇനിയും എഴുതുക ഈ പൈതങ്ങൾക്ക് അറിയാനാകാത്ത കഥകൾ.....അമ്മക്ക് വീണ്ടും നമസ്കാരം...

    ReplyDelete
  44. നുറുങ്ങ് കഥ നന്നായി അമ്മാ.
    വീണ്ടും വീണ്ടും ഇതേ പോലെ കഥകള്‍ വരട്ടെ

    ReplyDelete
  45. വളരെ അര്‍ത്ഥവത്തായ കഥ.....നന്നായിരിക്കുന്നു

    ReplyDelete
  46. നേരത്തെ തന്നെ വായിച്ചിരുന്നു. നല്ല കഥയാണു. ഇങ്ങനെ കഥകൾ പറയാൻ ഒരമ്മ വീട്ടിലുണ്ടാകുന്നത് ഭാഗ്യം. ഈ കഥകൾടെം നന്മയുടേയുമൊക്കെ കുറവ് ഇന്നത്തെ സമൂഹത്തിൽ നല്ലോണം കാണാനുമുണ്ട്. ആശംസകളോടെ...

    ReplyDelete
  47. ആദ്യകഥ നന്നായി. ഇനിയും തുടരൂ അമ്മേ....

    ReplyDelete
  48. അമ്മയുടെ കഥ ഒരു പാട് ഇഷ്ടമായി....
    ഇനിയും എഴുതുക..

    ReplyDelete
  49. Nalla story, abhinandhanagal!1

    ReplyDelete
  50. അമ്മയ്ക്ക് സ്നേഹം...

    ReplyDelete
  51. Valare nalla katha...
    Ezhuthuka iniyum orupadu..

    Anish

    ReplyDelete
  52. സുപ്രഭാതം അമ്മേ..
    ഞാനും ആദ്യമായി കേൾക്കാണു ഈ കഥ..
    ഈ കഥ ഇനിയും കൈമാറി പോകുമല്ലോ എന്നോർക്കുമ്പോൾ വളരെ സന്തോഷം തോന്നുന്നു..
    നന്ദി..സ്നേഹം..!

    ReplyDelete
  53. ithuvare kelkkath kadha kelppichathinu ammaykk 100 thanks.... ini yum varatte njangal kelkkatha kadhakal.... ... aasamsakal.....

    Priya

    ReplyDelete
  54. “മണ്ടച്ചാരേ! പണ്ടിതുപോലെ ഒരാളെ പറ്റിച്ചതാണു ഞാൻ. രണ്ടു രൂപ കടം മേടിച്ചു. തിരിച്ചു കൊടുത്തില്ല. പലവട്ടം അയാൾ ചോദിച്ചപ്പോഴൊക്കെ ഒഴികഴിവു പറഞ്ഞു. അവസാനം അയാളും ഞാനും മരിച്ചു. കടം ബാക്കിയായി. അയാൾ കൃഷിക്കാരനായും, ഞാൻ അയാളുടെ പോത്തായും പുനർജനിച്ചു. ജീവിതം മുഴുവൻ അയാൾക്കുവേണ്ടി പണിയെടുത്തു. ബാക്കി വന്ന കടത്തിലേക്കായി എന്റെ തലയോട്ടി അയാളുടെ പച്ചക്കറി കൃഷിക്ക് കാവൽ നിൽക്കുന്നതു കണ്ടോ!? അതാ മണ്ടച്ചാരേ ഞാൻ പറയുന്നത്....”

    ന്റെ ദൈവേ ഇമ്മാതിരി ഐറ്റംസ് അമ്മേടടുത്തുണ്ടല്ലേ ?
    കൊള്ളാം ട്ടോ. ഇത് അമ്മ പറയുന്ന പോലെ ആ നാട്ടുഭാഷയിലങ്ങെഴുത്യാലെന്താ ?
    ആ പഴേ മലബാറി-വള്ളുവനാടൻ മിക്സ് ഭാഷയിൽ അങ്ങെഴുതുക....
    രസമാവും ആലോചിക്കൂ ട്ടോ.
    ആശംസകൾ.

    ReplyDelete
  55. വളരെ വളരെ ഇഷ്ടായീ

    ReplyDelete
  56. വായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന എല്ലാവർക്കും അമ്മയ്ക്കുവേണ്ടി എന്റെയും നന്ദി!

    ReplyDelete
  57. എഴുത്തിന്റെ വരപ്രസാദം ഡോക്ടർക്കു ലഭിച്ചതെങ്ങിനെയെന്നു
    മനസ്സിലായി.വീണ്ടും വരും വായിയ്ക്കാൻ .

    ReplyDelete
  58. മൊട്ടച്ചിക്കെട്ടും പോയി...! അസ്സലായി...
    ആശംസകള്‍

    ReplyDelete
  59. നന്നായി എഴുതിയല്ലോ.

    ഒരു പഴയ ബംഗാളി സിനിമയാണ് ഓര്‍മ്മവന്നത് "ബഞ്ചാരാമേര്‍ ബഗാന്‍" (ബഞ്ചാറാമിന്റെ തോട്ടം). ഈ കഥയോട് വളരേ സാമ്യമുള്ള ആശയമാണ് ആ സിനിമയിലേത്. എണ്‍പതുകളിലെ നിലവാരം വെച്ചുനോക്കിയാല്‍ വളരേ ഉയര്‍ന്ന നിലവാരമുള്ള ഒരു ഹാസ്യചിത്രമായിരുന്നു അതെന്ന് നിസ്സംശയം പറയാം. സിനിമ ഇന്റര്‍നെറ്റിലുണ്ട്, കഴിയുമെങ്കില്‍ കണ്ടുനോക്കൂ.

    ReplyDelete
  60. ഇളം മനസ്സുകളില്‍ ഇത്തരം സരോപദേശ കഥകള്‍ നല്‍കിയിരുന്ന പരിവര്‍ത്തനം അവര്‍ക്ക് സന്മ്മര്‍ഗത്തിലെക്കുള്ള ദിശാബോധം നല്‍കിയിരുന്നു. ഒരു സംശുദ്ധ സമൂഹസൃഷ്ട്ടിക്കു കാരണഭൂതരായി നമ്മിലേക്ക് കുടിയേറാറുള്ള നമ്മുടെ അമ്മമാരും അമ്മൂമ്മമാരും. അതില്ലാത്തതാണല്ലോ ഇന്നിന്റെ ശാപവും തന്മൂലമുള്ള അപചയം ബാധിച്ച സമൂഹവും.

    ഇനിയും ഇത്തരം കഥകളുമായി ജയന്റെ അമ്മ എത്തുക. വായിക്കാന്‍ ഞങ്ങള്‍ ഉണ്ടാകും.

    ആശംസകള്‍

    ReplyDelete
  61. ee katha thamizh agraharangalil kettitund, chillara vyathyasangalode...

    iniyum kathakal varatte....... njan eppozhum varan vaikum. rajanikanth paranjapoleya... late a vanthaalum ellam padhichu mudicha piraku than kalambuven........

    ReplyDelete
  62. അഭിപ്രായമെഴുതിയതിനും, പ്രോത്സാഹിപ്പിച്ചതിനും എല്ലാവർക്കും നന്ദി!

    ReplyDelete
  63. ടീച്ചർ അമ്മയ്ക്ക് നൽകുന്നു ,മനം നിറഞ്ഞ നന്ദിയും സ്നേഹവും ആദരവും.തുടര്ന്നും രചനകൾ പ്രതീക്ഷിക്കുന്നു.അമ്മയ്ക്ക് ഇങ്ങനെ ഒരു പ്രോത്സാഹനവും,അംഗീകാരവും നൽകുന്നതിൽ ഡോക്ടറെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.

    ReplyDelete